Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gang That Stabbed

Thiruvananthapuram

യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഘ​ത്തി​ലെ നാ​ലുപേ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ല്ലം: മു​ന്‍ വി​രോ​ധ​ത്തി​ന്‍റെ പേ​രി​ല്‍ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഘ​ത്തി​ലെ നാ​ലുപേ​രെ തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ലം വാ​ഴ​മു​ട്ടം സ്‌​കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന അ​ഖി​ല്‍ (25), സ​ഹോ​ദ​ര​ന്‍ അ​ഖി​ലേ​ഷ് (22), പാ​ച്ച​ല്ലൂ​ര്‍ സ്വ​ദേ​ശികളാ യ ര​ഞ്ജി​ത്ത് (36), ന​ന്ദു (32) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​നി ഒ​രാ​ള്‍കൂ​ടി പി​ടി​യി​ലാ​കാ​നുള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 12.15 ഓ​ടു​കൂ​ടി പാ​ച്ച​ല്ലൂ​ര്‍ വാ​ഴ​മു​ട്ട​ത്തു​ള​ള ഡ​യ​മ​ണ്‍​ഡ് പാ​ല​സ് ബാ​റി​നു മു​ന്നി​ലാ​യി​രു​ന്നു കേ​സി​നി​ട​യാ​യ സം​ഭ​വം ന​ട​ന്ന​ത്. ബാ​റി​നു സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന തി​രു​വ​ല്ലം ടോ​ള്‍ പ്ലാ​സ​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന സു​ജി​ത്തി​നെ സം​ഘം കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ സു​ജി​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ഒ​രു വ​ര്‍​ഷം മു​ന്‍​പു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​വും വി​രോ​ധ​വു​മാ​ണ് ആ​ക്ര​മ​ണ​ത്തിനു കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​ത്രി വ​ള​രെ വൈ​കിയും ഇ​രുവി​ഭാ​ഗ​വും ത​മ്മി​ല്‍ ഫോ​ണി​ലൂ​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ഇ​തു വെ​ല്ലു​വി​ളി​യി​ലേ​യ്ക്ക് ക​ട​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വാ​ഴ​മു​ട്ട​ത്തെ ബാ​റി​നു മു​ന്നി​ല്‍ സു​ജി​ത്ത് ഉ​ണ്ടെ​ന്ന ​റി​ഞ്ഞ സം​ഘം വാ​ഹ​ന​ങ്ങ​ളി​ല്‍ അ​വി​ടെ എ​ത്തു​ക​യും സു​ജി​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഘം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​യി​ട്ടാ​ണ് സൂ​ച​ന. സു​ജി​ത്തി​ന്‍റെ വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ നാ​ലു​പേ​രും പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ലം എ​സ്​എ​ച്ച്ഒ ജെ.​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐമാ​രാ​യ മ​ഹേ​ഷ്, അ​രു​ണ്‍, പ്ര​മോ​ദ്, മോ​ഹ​ന​ന്‍, എ​എ​സ്ഐ അ​നു, എ​സ്‌സി​പി​ഒമാ​രാ​യ ബി​ജു, ഷി​ജു എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Latest News

Up